E36: WRIST FRACTURE TREATMENT BY CAST| കൈക്കുഴയുടെ എല്ല് പൊട്ടിയാൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ|DR VINIL

Поделиться
HTML-код
  • Опубликовано: 10 сен 2024
  • വളരെ ഉപകാരപ്പെട്ട ഒരു പ്ലാസ്റ്റർ ടെക്‌നിക് ആണ് ഇന്നിവിടെ വിവരിക്കാൻ പോകുന്നത്. സാധാരണ കൈകുത്തി വീണു കൈകുഴയുടെ ( colles fracture ) എല്ലു പൊട്ടിയാൽ ഓപ്പറേഷൻ ചെയ്യുകയോ അല്ലെങ്കിൽ 6 ആഴ്ച്ച പ്ലാസ്റ്റർ ഇടുകയോ ആണ് ചെയ്യാറ്. അതും ആദ്യത്തെ ഒരാഴ്ച സ്ലാബ് പിന്നെ കാസ്റ് എന്ന രീതിയിൽ. എന്നാൽ ഞാൻ ഈ വിഡിയോയിൽ പറയുന്നത് പോലെ ചെയ്താൽ വെറും 4 ആഴ്ച്ച കൊണ്ട് പ്ലാസ്റ്റർ അഴിക്കുകയും, ആദ്യം സ്ലാബ് പിന്നെ കാസ്റ് എന്നിങ്ങനെ ഉള്ള അധിക ചിലവ് ഒഴിവാക്കാൻ സാധിക്കും.മാത്രമല്ല 90% colles fracture റുകളും ഓപ്പറേഷൻ ഇല്ലാതെ ചികിൽസിക്കാൻ പറ്റും.
    മരവിപ്പിക്കുന്നത് haematoma block എന്ന് പറയുന്ന ടെക്‌നിക് വച്ചാണ്, അതിനെ പറ്റി ഡീറ്റൈൽ ആയിട്ട് പിന്നെ ഒരു വിഡിയോയിൽ പറയുന്നതാണ്.
    പ്ലാസ്റ്റർ ഇടുന്നത് എങ്ങനെ എന്നാണ് ഈ വിഡിയോയിൽ കാണിക്കുന്നത്.
    ഈ വീഡിയോ കാണുക.
    വീഡിയോ.
    പ്ലാസ്റ്റർ ഇട്ടതിനു ശേഷം ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    1. ആദ്യത്തെ 10 മിനുറ്റ് ചൂടുണ്ടാകും അത് പ്ലാസ്റ്റർ സെറ്റ് ആകാൻ വേണ്ടി ആണ്.
    2. രണ്ടാമത്തെ കാര്യം ആണ് ഏറ്റവും പ്രധാനപ്പെട്ടത്. കാസ്റ് എന്ന് പറഞ്ഞാൽ പ്ലാസ്റ്റർ മുന്നത്തെ വീഡിയോ യിൽ പറഞ്ഞത് പോലെ വട്ടം ടൈറ്റ് ആയി ചുറ്റുന്നതാണ്, അത് കൊണ്ട് തന്നെ അത് ടൈറ്റ് ആകാനും അത് വഴി (venous return ) അശുദ്ധ രക്തം ഹാർട്ട്‌ ലേക്ക് തിരിച്ചു പോകാനാകാതെ കൈയിൽ കെട്ടി കിടക്കുകയും, നീര് കൂടി കൈയിലേക്കുള്ള രക്തയോട്ടം പൂർണമായി ബ്ലോക്ക്‌ ആയി ഈ ഫോട്ടോയിൽ കാണുന്നത് പോലെ കൈ മുറിച്ചു കളയേണ്ടതായും വരാൻ സാധ്യത ഉണ്ട്. അത് കൊണ്ട് തന്നെ ഇനി വരുന്ന വീഡിയോ യിൽ കാണിക്കുന്നത് പോലെ കൈ ഒരു തലയിണ കവർ കൊണ്ട് കെട്ടി 48 മണിക്കൂർ പൊക്കി വക്കുകയും വേണം. യാതൊരു കാരണവശാലും കൈ തൂക്കി ഇടാൻ പാടില്ല.
    കൈ എങ്ങനെ യാണ് പൊക്കി വക്കേണ്ടത് എന്ന് കാണാൻ ഈ വീഡിയോ കാണുക.
    വീഡിയോ.
    3. 48 മണിക്കൂറിനു ശേഷം കൈ arm pouch ഇൽ ഇടേണ്ടതാണ്, ഈ ഫോട്ടോയിൽ കാണുന്നതാണ് arm pouch.
    4. കൈ പൊക്കി വച്ചതിനു ശേഷവും 48 മണിക്കൂറിനുള്ളിൽ വിരലുകളിൽ നീരും ശക്തമായ വേദനയും ഉണ്ടെങ്കിൽ എത്രയും വേഗം നിങ്ങളുടെ ഡോക്ടറെ കാണിക്കണം.
    5. വേദനക്കും നീർക്കെട്ടിനും നിങ്ങളുടെ ഡോക്ടർ നിർദ്ദേശിച്ച മരുന്നുകൾ നിർബന്ധമായി കഴിക്കുക.
    6. എല്ലു പൊട്ടിയത് ഉണങ്ങുന്നതിനായുള്ള ഭക്ഷണരീതിക്കു എപ്പിസോഡ്12:എല്ല് പൊട്ടലിലുള്ള ഭക്ഷണരീതി എന്ന വീഡിയോ കാണുക
    7. ചിലർക്ക് പ്ലാസ്റ്ററിനുള്ളിൽ ശക്തമായ ചൊറിച്ചിൽ ഉണ്ടായേക്കാം, അങ്ങനെയെങ്കിൽ ടാബ്ലറ്റ് ATARAX 10 മില്ലിഗ്രാം കഴിക്കുക. നല്ല ഉറക്കവും ക്ഷീണവും ഉണ്ടാക്കുന്ന മരുന്നാണിത്, അതുകൊണ്ടുതന്നെ ആവശ്യമുണ്ടെങ്കിൽ മാത്രം കഴിക്കുക.
    8. ഈ ടെക്നിക്ക് അനുസരിച്ച് നീര് ഉള്ള സമയത്ത് തന്നെ കാസ്റ്റ് ഇടുന്നത് കൊണ്ട് കയ്യിൽ നീര് വരാനുള്ള സാധ്യത കൂടുതലാണ് അതുകൊണ്ടുതന്നെ ഡോക്ടർ നിർദ്ദേശിക്കുന്നത് പോലെ മിനിമം നാലു മണിക്കൂറെങ്കിലും ഹോസ്പിറ്റലിനുള്ളിൽ വച്ച് കൈ പൊക്കി വെച്ച് കിടന്ന് നീരു വരുന്നില്ലെന്ന് ഉറപ്പിച്ചതിനുശേഷം മാത്രമേ വീട്ടിൽ പോകാവൂ.
    9. പ്ലാസ്റ്റർ ഇട്ടതിനുശേഷം വിരലുകൾ നന്നായി മടക്കുകയും നിവർത്തുകയും ചെയ്യണം. അനക്കാതെ ഇരുന്നാൽ പിന്നീട് വിരലുകൾ മടക്കി നിവർത്തുമ്പോൾ സ്റ്റിഫ്നസ് ഉണ്ടാവുകയും ചെയ്യും.
    പ്ലാസ്റ്റർ അഴിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
    1. പ്ലാസ്റ്റർ അഴിച്ച ഉടനെ ആ ജോയിന്റിൽ നല്ല നീരും വേദനയും ഉണ്ടാകും.അതിന് പോസ്റ്റ് ഇമ്മോബിലൈസേഷൻ സിൻഡ്രോം എന്നാണ് പറയാറ്. അത് മാറുന്നതിനായിട്ട് മുറിവെണ്ണ കർപ്പുരാതി തൈലം ചൂടാക്കി തേച്ചുപിടിപ്പിച്ച് 20 മിനിറ്റിനു ശേഷം എപ്പിസോഡ് 21: കൈകാലുകളുടെ എല്ലുപൊട്ടലിനുള്ള വ്യായാമ രീതി എന്ന വീഡിയോയിൽ കാണുന്നതുപോലെ വ്യായാമങ്ങൾ ചെയ്യുക, അതിനുശേഷം ഉപ്പിട്ട വെള്ളത്തിൽ കൈ മുക്കി വയ്ക്കുക അതിനുശേഷം തണുത്ത വെള്ളത്തിൽ കൈമുക്കുക.
    2. എല്ല് നാല് ആഴ്ച കൊണ്ട് പൂർണമായി ഉണങ്ങിയിട്ടുണ്ടാവില്ല ഏകദേശം 60% എല്ലിന്റെ ഉണക്കം മാത്രമാണ് ആദ്യത്തെ നാലാഴ്ച കൊണ്ട് ഉണ്ടാക്കുക. അതുകൊണ്ടുതന്നെ ഭാരപ്പെട്ട ജോലികൾ ചെയ്യുവാൻ പാടുള്ളതല്ല.
    കോംപ്ലിക്കേഷൻസ്
    1. കമ്പാർട്ട്മെന്റ് സിൻഡ്രോം
    2. മാൽ യൂണിയൻ അല്ലെങ്കിൽ നോൺ യൂണിയൻ
    3. സ്റ്റിഫ്നസ്
    4. Reflex Sympathetic dystrophy (RSD )
    എന്റെ ചികിത്സാരീതി
    കൈകൾ അനക്കിയാൽ പ്ലാസ്റ്ററിനുള്ളിൽ എല്ലുകൾ അനങ്ങാനും അതുവഴി പിടിച്ചിട്ട എല്ലുകൾക്ക് സ്ഥാനചലനം സംഭവിക്കുവാനും സാധ്യതയുണ്ട്. അതുകൊണ്ടുതന്നെ ഇടയ്ക്കൊക്കെ എക്സറേ എടുത്തുനോക്കി എല്ലിന് സ്ഥാനചലനം സംഭവിക്കുന്നില്ല എന്ന് ഉറപ്പിക്കേണ്ടതാണ്. എന്റെ ചികിത്സാരീതിയാണ് ഞാൻ പറയാൻ പോകുന്നത്.
    1.പ്ലാസ്റ്റർ ഇട്ടതിനുശേഷം ഒരാഴ്ച കഴിയുമ്പോൾ രോഗിയോട് വീണ്ടും ഹോസ്പിറ്റലിൽ വരാൻ പറയും, കൈവിരലുകളിൽ എത്ര നീര് വച്ച് എന്ന് നോക്കുവാനും എക്സ്-റേ എടുത്ത് എല്ലിന്റെ പൊസിഷൻ മാറിപ്പോകുന്നുണ്ടോ എന്ന് നോക്കുവാനും വേണ്ടിയാണ്.
    2. അതിനുശേഷം ഒരാഴ്ച കഴിഞ്ഞ് വീണ്ടും എക്സ്-റേ എടുത്ത് ഹോസ്പിറ്റലിൽ വരാൻ പറയും. എല്ലിന്റെ പൊസിഷൻ മാറിപ്പോയിട്ടുണ്ടോ എന്ന് നോക്കാനാണ് വീണ്ടും എക്സ്-റേ എടുക്കുന്നത്. ഇതോടൊപ്പം കൈവിരലുകൾ നന്നായി മടക്കി നിവർത്താനും പറയും.
    3. അതിനുശേഷം രണ്ടാഴ്ച കഴിഞ്ഞ് അതായത് പ്ലാസ്റ്റർ ഇട്ട് നാലാഴ്ച കഴിഞ്ഞ് വീണ്ടും ഹോസ്പിറ്റലിൽ വരാൻ പറയും. ഇപ്രാവശ്യം എക്സറേ എടുത്തുനോക്കി എല്ലുകൾ കൂടി ചേർന്ന ലക്ഷണങ്ങൾ ഉണ്ടെങ്കിൽ, പ്ലാസ്റ്റർ അഴിപ്പിക്കും.
    4. ഫിസിയോതെറാപ്പിനെ കാണിച്ച് വ്യായാമങ്ങൾ ചെയ്യുന്നതിനോടൊപ്പം 10 ദിവസത്തേക്ക് നീർക്കെട്ടിനുള്ള മരുന്നുകൾ കൂടി കൊടുക്കും.
    5. 10 ദിവസം കഴിയുമ്പോൾ വീണ്ടും വരുവാൻ പറയും, കൈകളുടെ ചലനങ്ങൾ എത്രത്തോളം ഉണ്ടെന്ന് നോക്കും.
    സാധാരണ 90% രോഗികളിലും നീരും വേദനയും നന്നായി മാറിയിട്ടുണ്ടാകും, നന്നായി മെച്ചപ്പെട്ടിട്ടുണ്ടാകും. അതിനുശേഷം കാര്യമായി മരുന്നുകൾ ഉണ്ടാകില്ല പിന്നീട് വ്യായാമങ്ങളും ഓയിന്റ്മെന്റ് പുരട്ടുന്നതും തുടരാൻ പറയും.
    #fracture #vinil #dr.vinil's

Комментарии • 117

  • @sowmyarenjth465
    @sowmyarenjth465 Год назад +4

    എനിക്ക് ഇങ്ങനെ യൊക്കെ ചെയ്തതാണ്.... Dctr പറഞ്ഞത് പോലെ ചെയ്താൽ... നല്ല മാറ്റം indavum

  • @sruthilineesh1491
    @sruthilineesh1491 Год назад +1

    Good morning sir..I am a physiotherapist. All videos are very informative for patients..keep going.Thank you😊

  • @jazaworld5005
    @jazaworld5005 7 месяцев назад +4

    Doctor എന്റെ കയ്യിനു wrist scafoid സർജറി കഴിഞ്ഞതാണ് non union ആയിരുന്നു zഇപ്പൊ പ്ലാസ്റ്റർ ഊരിയപ്പോൾ ഫിംഗർ നീരും വേദനയും ഉണ്ട് അതിനു excise ചെയ്യാൻ പറഞ്ഞു but വേദന ഉണ്ട്

  • @aravindakshanaravi7104
    @aravindakshanaravi7104 Месяц назад +2

    Dr, ethrayum, nalla reediyil oru DOCTARUM paranjuthannittillya i, am surprisse

  • @akashkallerikkara6370
    @akashkallerikkara6370 5 месяцев назад +1

    Dr. എന്റെ കൈയുടെ എല്ല് പൊട്ടിയിട്ട് 5 year ആയി. പക്ഷെ എപ്പോളും വേദന ind. പക്ഷെ രണ്ടു കൈയും വച്ചുനോക്കുമ്പോൾ നല്ല മാറ്റം ഉണ്ട്. ഇനി അത് ശരിയാക്കാൻ ആവുമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @sathangamer1977
    @sathangamer1977 Месяц назад +1

    Dr ente kai pottal karanam plaster ittittund.pakshe enikk vedanayonnum illa, enikk plaster itt 2 days kazhinnappozhe pain poyi, appo nerathe plaster uriyaal kuzhappamundaa?

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  24 дня назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @deepthithachil9375
    @deepthithachil9375 Год назад +1

    Thanks for explaining clearly. It's very good. We look forward for your video. Prayers

  • @shanusha1346
    @shanusha1346 5 месяцев назад +1

    Dr എന്റെ കയിന്റ എല്ല് പോടീട്ടുണ്ട് കൈ പത്തീടെ കുഴ തെന്നീടും ഉണ്ടാരുന്നു ഓപറേഷൻ കഴിഞ്ഞു 10 ദിവസം കഴിഞ്ഞപ്പോ സ്റ്റിച്ച് പ്ലാസ്റ്റർ വെട്ടി bandage ചുറ്റി തന്നു പക്ഷെ കുഴ തെന്നിയവിടെ നല്ല വേദന എല്ല് പൊങ്ങി നിൽക്കുന്ന പോലെയാണ് 2 കയ്യും നോക്കുമ്പോ അവിടെ മാത്രം എല്ല് പൊങ്ങി നിക്കുന്നു അത് ശെരിയവുമോ😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @bakeNtakebythulasivinu
    @bakeNtakebythulasivinu 17 дней назад

    എനിക്ക് wrist fracture ആയി 1 st week slab ഇട്ടു പിന്നീട് പ്ലാസ്റ്റർ ഇട്ടു അങ്ങനെ 4 ആഴ്ച കഴിഞ്ഞു വന്നപ്പോൾ ശരിയായിട്ടില്ല എന്നു പറഞ്ഞു വീണ്ടും ബെൽറ്റ്‌ ഇട്ടു 2 ആഴ്ച ഇപ്പോ അഴിച്ചു തൃശൂർ മെഡിക്കൽ കോളേജിൽ monday opd ആണ്. ഫിസിയോ തെറാപ്പി suggest ചെയ്തിട്ടുണ്ട്. ഇനിയും എത്ര നാൾ റസ്റ്റ്‌ വേണ്ടി വരും ഡോക്ടർ ഞാൻ ഒരു two wealer delivery ജോബ് ആണ് എനിക്ക് എത്ര നാൾ കഴിഞ്ഞാൽ വണ്ടി എടുക്കാൻ പറ്റും

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  15 дней назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക

  • @harrykrushchev
    @harrykrushchev 9 месяцев назад +1

    Thanks a lot for your informative video.
    Looking forward to hear more from you

  • @MrPrinceyy
    @MrPrinceyy 2 месяца назад

    എനിക്ക് ഇതുപോലെയാണ് ചെയ്തതു. 5 weeks കാസ്റ്റ് ഇട്ടിട്ട് അഴിച്ചു. wrist താഴേക്ക് ചലിപ്പിക്കാൻ പറ്റുന്നുണ്ട്. but മുകളിലേക്ക് ചലിപ്പിക്കാൻ പറ്റുന്നുണ്ടായില്ല. കാസറ്റ് ഇട്ടപ്പോൾഉള്ളത് പോലെ straight ആയിനിൽക്കുന്നു. മുകളിലേക്ക് ആകാൻ ശ്രമിക്കുമ്പോൾ വേദനയും ഉണ്ടായിരുന്നു. Dr പറഞ്ഞു readyആയിട്ടില്ല ഇനിയും ഇടേണ്ടിവരും എന്ന്.

  • @anjubijeesh3246
    @anjubijeesh3246 11 месяцев назад +2

    Doctor 6 days aayi tholinte ellu pottit. Plaster idan kazhiyathath kond bag aane ittath. Vedhanayk kuravilla. Kidakkanum aavunnilla. Ithu maran kure time edukkumo???

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 месяцев назад

      ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം

  • @Ssm246
    @Ssm246 5 месяцев назад +1

    Scootyil ninnu veenu kalil ellinu stractch undu vethana maran ethra samayam aavum bantangente avashyamillanu paranju

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  5 месяцев назад

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

  • @jitendra1292
    @jitendra1292 3 месяца назад +1

    Doctor i had distal radius fracture and fixed with k wires and external fixator removal, after 6 week its been removed but i can't do wrist rotation, also i have tingling and numbness in index finger and thumb. Is it a nerve issue, I have started physiotherapy, will my tingling and numbness issue get resolved and i wanted to know what's reason behind wrist stiffness.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

    • @jitendra1292
      @jitendra1292 3 месяца назад

      @@dr.vinilsorthotips6141 ok doctor

  • @AthiraMidhun-ng8jc
    @AthiraMidhun-ng8jc 10 месяцев назад +1

    Dr ente kunjinu onnara vayasund nadannu veezan poyapo kaikuthiyathanu aval aa kai kondu ellam cheyyunnund but kayyil amarthipidikumbol karayunnu potal undakumo drne kanikano neeronnum illa

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @Pradeepkumar-ug4nb
    @Pradeepkumar-ug4nb 3 месяца назад +1

    എന്റെ കൈയുടെ ജോയിന്റ് പൊട്ടിയായിരുന്നു മെഡിക്കൽ കോളജിലായിരുന്നു പോയത് അവർ കൈയൊന്നും മരവിപ്പിക്കാതെ പ്ലാസ്റ്റർ ഇട്ടു എന്റെ കിളി പോയി 😢 ഇപ്പോൾ നാലു ദിവസമായി അവർ തന്ന ഗുളിക ഇനിയും കഴിക്കണോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  3 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @jainjoyjoy4821
    @jainjoyjoy4821 6 месяцев назад +1

    ഞാൻ കഴിഞ്ഞ മാസം വണ്ടിയിൽ നിന്ന് വീണു. അന്ന് ആശുപത്രിയിൽ കാണിച്ചു. ഇപ്പോൾ വലതു കൈയുടെ തള്ളവിരലിന്റെ ഉൾ ഭാഗത്തു നീരും വേദന ഉണ്ട് അതും ആ കൈ ഉപയോഗിച്ച് വിശ്രമം ഇല്ലാതെ ജോലി ചെയും ബോൾ മാത്രം എന്തുകൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്. എന്താ ഇതിന് പ്രേതിവിധി

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      ruclips.net/video/qFbxlgztK5U/видео.htmlsi=Ejlp5HhqR3AsRYY_

    • @jainjoyjoy4821
      @jainjoyjoy4821 6 месяцев назад

      @@dr.vinilsorthotips6141 ഏത് ആശുപത്രിയിൽ ആണ് ഇരിക്കുന്നത്

    • @jainjoyjoy4821
      @jainjoyjoy4821 6 месяцев назад

      @@dr.vinilsorthotips6141 എന്ത് കൊണ്ട് ആണ് ഇങ്ങനെ സംഭവിക്കുന്നത്. ഹാൻഡ് ബാൻഡേജ് ചുട്ടുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ 🤔🤔ഒരു റിപ്ലൈ തരുമോ 😔😔

    • @jainjoyjoy4821
      @jainjoyjoy4821 6 месяцев назад

      @@dr.vinilsorthotips6141 എന്ത് കൊണ്ട് ആണ് ജോലി ഭാരം കൂടുമ്പോൾ വേദന, നീര് അനുഭവപെടുന്നത്. ഒരു റിപ്ലൈ തരുമോ 🤔🤔
      ഹാൻഡ് ബാൻഡേജ് ചുട്ടുന്നത് കൊണ്ട് പ്രശ്നം ഉണ്ടോ 🤔🤔🤔

  • @avanianu2421
    @avanianu2421 Месяц назад

    Dr
    അമ്മ വീണ് കൈക്കുഴ പൊട്ടലുണ്ടായി.
    ഒരാഴ്ചയായി പ്ലാസ്റ്റർ ഇട്ടിരിക്കുന്നു.
    ഇന്ന് വീണ്ടും x ray എടുത്തു.
    എല്ല് പൊട്ടി മാറി നിൽക്കുന്നെന്ന് dr പറഞ്ഞു.
    വേണമെങ്കിൽ സർജറി നടത്തി ശരിയാക്കാം സർജറി നടത്തിയില്ലെങ്കിലും കുഴപ്പമില്ലെന്ന് ഡോക്ടർ പറയുന്നു
    നമ്മൾ എന്താണ് ചെയ്യേണ്ടത്
    സർജറി നടത്തണോ നടത്തിയില്ലെങ്കിൽ കുഴപ്പമുണ്ടോ
    ഒന്ന് പറഞ്ഞു തരുമോ ഡോക്ടർ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  24 дня назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @RizlyRashi
    @RizlyRashi Месяц назад

    Angle joint potty steel scroo ittitta ulle ..kaal pillow yil vechitt kidakkaan pattathapole ..kaal inte ullinn tightaayi pidikknnapole ..kaal anakkikkond ninnaal koyppundo ..idakkidakke pillow maatti nokkum njn

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  19 дней назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @farhanabeevi5590
    @farhanabeevi5590 10 месяцев назад +1

    Xray യിൽ പൊട്ട് കാണുന്നില്ല പൊട്ട് ഉള്ള പാകം വേദന ഉണ്ട് മൂന്ന് മാസം കഴിഞ്ഞു.

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад +1

      ഒരു അസുഖം കണ്ടുപിടിക്കണമെങ്കിൽ, ലക്ഷണങ്ങൾ കേൾക്കുന്നതിനൊപ്പം രോഗിയെ പരിശോധിക്കുകയും വേണ്ടിവന്നാൽ എക്സ്-റേ എടുക്കുകയും വേണ്ടിവരും, ചില ഘട്ടങ്ങളിൽ MRI വേണ്ടി വന്നേക്കാം, ചിലപ്പോൾ മരുന്നുകൾ തന്ന്, അത് കഴിക്കുമ്പോൾ ഉള്ള വ്യത്യാസങ്ങൾ നോക്കിയിട്ടാണ് അസുഖം എന്താണ് കണ്ടുപിടിക്കാറ്, ഇങ്ങനെ മെസ്സേജ് അയച്ചാൽ അസുഖം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ ഡോക്ടറെ നേരിട്ടു കാണിച്ച് ചികിത്സ എടുക്കുന്നതാണ് ഏറ്റവും നല്ലത്.

    • @farhanabeevi5590
      @farhanabeevi5590 10 месяцев назад

      Ok

  • @ajtech3911
    @ajtech3911 Год назад +1

    Doctor oru help cheyyumo കുറച്ച് കാലം മുൻപ് ഗ്യാസ് cylender എടുത്തു പൊക്കി.അതിനു ശേഷം നല്ല രീതിയിൽ നടുവേദന വന്നു.ഇപ്പോളും ഉണ്ട്.MRI എടുത്തു .ഡോക്ടറോട് ചോദിച്ചപ്പോൾ exercise ചെയ്താൽ പോകും എന്ന് പറഞ്ഞു പക്ഷേ ഒരു മാറ്റവും ഇല്ല .ഇനി എവിടെയെങ്കിലും പോയി തിരുമ്മിക്ക്കാം എന്ന് വെച്ചാൽ MRI യില് എന്താണ് കാണിക്കുന്നത് എന്ന് തിരുമ്മുന്ന ആളോട് പറഞാൽ വേണ്ട രീതിയിൽ treatment ചെയ്യാമായിരുന്നു.ഞാൻ aa results ൻ്റെ PDF അയച്ചു തന്നാൽ അതിനു ഒരു reply തരാൻ പറ്റുമോ?

    • @ajtech3911
      @ajtech3911 Год назад

      Mail id terumo

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      അതിന്റെ കൂടെ ഒരു പേപ്പർ തന്നിട്ടുണ്ടാകും. ആയുർവേദ ഡോക്ടറെ ആ പേപ്പർ കാണിച്ചാൽ മതി

    • @ajtech3911
      @ajtech3911 Год назад

      ​@@dr.vinilsorthotips6141വയനാട്ടിൽ ഉള്ള നാടൻ വൈദ്യൻ ആണ് .അവർക്ക് അത് മനസ്സിലാകുമോ എന്ന് അറിയില്ല.

    • @ajtech3911
      @ajtech3911 Год назад

      ​@@dr.vinilsorthotips6141
      Findings
      Loss of normal lumbar lordosis with straightening of lumbar spine. All the vertebrae in
      view show normal heights, alignment and marrow signals.
      L1-L2: No spinal stenosis. No neuroforaminal narrowing.
      L2-L3: No spinal stenosis. No neuroforaminal narrowing.
      L3-L4: No spinal stenosis. No neuroforaminal narrowing.
      L4-L5: Partial disc desiccation changes with posterior annular tear and posterior
      central disc herniation causing indentation of the ventral thecal sac, No spinal
      stenosis. No neuroforaminal narrowing.
      L5-S1: Partial desiccation changes with posterior annular tear and left paracentral disc
      herniation causing indentation over the left traversing S1 nerve root.
      Conus and descending nerve roots of cauda equina appear normal.

    • @ajtech3911
      @ajtech3911 Год назад

      Impression
      1. L4-L5: Partial disc desiccation changes with posterior
      annular tear and posterior central disc herniation causing
      indentation of the ventral thecal sac, No spinal stenosis. No
      neuroforaminal narrowing.
      2. L5-S1: Partial desiccation changes with posterior annular
      tear and left paracentral disc herniation causing
      indentation over the left traversing S1 nerve root.

  • @parimalavelayudhan7141
    @parimalavelayudhan7141 10 месяцев назад +1

    ഹൈ dr ഞാൻ first ടൈം ആണ് sirte വീഡിയോസ് കണ്ടത് കണ്ടതിൽ വച്ച് ഏറ്റവും കൂടുതൽ ഉപകാരപ്പെടുന്ന ചാനൽ ആണ് sir എനിക്ക് trigger fingger problem, കാർപ്പൽ ടണൽ സിൻഡ്രോം problem ഉം ഉണ്ട് ട്രിഗർ ഫിംഗർ ഒരു പരിഹാരം പറഞ്ഞു തരാമോ 🙏

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад +1

      നീർക്കെട്ട് എന്ന് പറഞ്ഞാൽ ഒരു അസുഖമല്ല, ലക്ഷണമാണ്. വൈറസ് ശരീരത്തിൽ കയറി കഴിഞ്ഞാൽ പനി വരുന്നതുപോലെ. പനി ഒരു ലക്ഷണവും, വൈറസ് കാരണവുമാണ്. അതുപോലെ നീർക്കെട്ടിന്റെ കാരണങ്ങൾ കണ്ടുപിടിച്ച് ശരിയായ ചികിത്സ എടുത്തില്ലെങ്കിൽ നീർക്കെട്ട് മാറാൻ ബുദ്ധിമുട്ടാണ്. എന്നാൽ സ്റ്റിറോയ്ഡ് പോലെയുള്ള മരുന്നുകൾ കഴിച്ചാൽ എന്ത് കാരണം കൊണ്ടുള്ള നീർക്കെട്ട് ആയാലും പെട്ടെന്ന് മാറും, പക്ഷേ അത് ഭാവിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള സാധ്യത കൂടുതലാണ്. അതുകൊണ്ടാണ് ശരിയായ അസുഖം മനസ്സിലാക്കി, ശരിയായ മരുന്നുകൾ കഴിക്കണം എന്ന് പറയുന്നത്. ഒരുകാരണവശാലും നിങ്ങൾക്ക് മരുന്ന് എന്താണെന്ന് അറിയില്ലെങ്കിൽ കഴിക്കാതിരിക്കുക. പല ഒറ്റമൂലികളിലും ഹോമിയോയുടെ ടപ്പികളിൽ കിട്ടുന്ന മരുന്നുകളിലും തുള്ളി മരുന്നിലും അമിതമായി സ്റ്റിറോയ്ഡ് ടോ ഹെവി മെറ്റലോ അടങ്ങിയിരിക്കാം, അതുകൊണ്ട് കിട്ടുന്ന പെട്ടെന്നുള്ള ആശ്വാസത്തിന്റെ അർത്ഥം അത് ശരിയായി ചികിത്സ ആണെന്ന് അല്ല.

    • @parimalavelayudhan7141
      @parimalavelayudhan7141 10 месяцев назад

      @@dr.vinilsorthotips6141 Hi Dr ഞാൻ ചോതിച്ച 2 അസുഖത്തിന് എത് വിബാകത്തിൽ പെട്ട drne ആണ് കാണിക്കേണ്ടത് sir നാട്ടിൽ എവിടെ ആണ് sir

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ORTHOPAEDIC DOCTORS@@parimalavelayudhan7141

  • @mariammathew8430
    @mariammathew8430 Год назад +1

    Informative video 🙏

  • @AkhilB-yc8tj
    @AkhilB-yc8tj 4 месяца назад +1

    Dr . Plaster matty. But കൈക്ക് വളവ് ഉണ്ട്.

  • @farhanabeevi5590
    @farhanabeevi5590 10 месяцев назад +1

    കാലിന്റെ പൊട്ടിയാൽ റെഡിയാക്കാൻ എത്ര ഇടണം

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ഇങ്ങനെ പറയാൻ പറ്റില്ല, xray നോക്കുകയും പരിശോധിക്കുകയും വേണം

  • @sajirani2090
    @sajirani2090 7 месяцев назад +1

    Dr. Kaimuttinte ellu potti.podinjupoyi operation und. murivu ullathukond bandage ettuthannu.. Unagiyitte cheyyu. Ethukond enthelum kuzhappam varumo dr. Orazhchayayi

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  7 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

    • @aneeshbabu5007
      @aneeshbabu5007 4 месяца назад

      ippol engana und enikkum ellu potti

  • @user-ym6xp3fb2j
    @user-ym6xp3fb2j Месяц назад

    Dr ente thuda bone odinju kambi ettekuva eppo 8 month ayi dr paranj 1 year akubol attukam enn...
    Anniku enni pazhayath pole okk odan kazhikumo dr🥹

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  24 дня назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

    • @user-ym6xp3fb2j
      @user-ym6xp3fb2j 24 дня назад +1

      @@dr.vinilsorthotips6141 ok dr anniku 19 age ullu dr paranj allam ok ayi enn pinne femur aa eppo allam set ayi eppo anniku kurachu kurachu odan ok pattunu und ente ligment kuzhappam ella dr

  • @kusumammoni6417
    @kusumammoni6417 6 месяцев назад +2

    എല്ലുപൊട്ടിയ കയ്യുംനീരും ഒക്കെ ആയിട്ടാണ് ഞാൻ ഈ വിഡിയോ കാണുന്നത് 😢

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад +1

      എന്റെ രോഗികൾക്ക് OP യിൽ വെച്ച് എല്ലാ കാര്യങ്ങളും പറഞ്ഞുകൊടുക്കാൻ സമയമില്ലാത്തതു കൊണ്ടാണ് ഇങ്ങനെ വീഡിയോ ചെയ്യുവാനും യൂട്യൂബിൽ പോസ്റ്റ് ചെയ്യാനും കാരണമായത്, അതുകൊണ്ടുതന്നെ ഒരു ഡോക്ടറെ കണ്ട് ശരിയായ ചികിത്സ എടുക്കുന്നതിനൊപ്പം ഈ വീഡിയോയിൽ പറയുന്നതുപോലെ ചെയ്താൽ ആണ് നിങ്ങൾക്ക് ശരിയായ ഫലം ലഭിക്കുക. അസുഖം എന്താണെന്ന് അറിഞ്ഞ് അതിന്റെ കാരണ ഹേതുക്കളെ കണ്ടുപിടിച് ശരിയായ ചികിത്സ എടുത്താൽ മാത്രമാണ് ഈ അസുഖങ്ങൾ കുറെയൊക്കെ നിയന്ത്രിക്കാൻ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ സ്വയം ചികിത്സ പ്രോത്സാഹിപ്പിക്കാൻ സാധിക്കുകയില്ല. ഒരു ഡോക്ടറെ കാണുന്നതിനൊപ്പം ഇതിൽ പറഞ്ഞ കാര്യങ്ങൾ കൂടി ചെയ്യുക 👍👍👍👍🥰🥰🥰

  • @leoramees4736
    @leoramees4736 3 месяца назад +1

    Sire e kay pott indayi plaster ayich kayinjal ethre days kayinjitta weight ila sanam pokan pattuka

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  2 месяца назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ പ്രായം,ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @farhanabeevi5590
    @farhanabeevi5590 10 месяцев назад +1

    വേദന മാറുന്നില്ല അത് എന്തു കൊണ്ട് ആണ്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      എല്ല് പൊട്ടലിനുള്ള ചികിത്സ എല്ലാവർക്കും ഒന്നല്ല, പൊട്ടിയ എല്ലിന്റെ സ്ഥാനം, ആകൃതി, പൊട്ടിയ രീതി, ലിഗ്മെന്റുകൾ ഉൾപ്പെട്ടിട്ടുണ്ട് എന്ന് നോക്കുക, രോഗിയുടെ ആരോഗ്യസ്ഥിതി, മദ്യപാനം പുകവലി, ഷുഗർ എന്നീ കാര്യങ്ങളെല്ലാം നിങ്ങളുടെ ചികിത്സയെ ബാധിക്കും. അതുകൊണ്ടുതന്നെ നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടർക്ക് മാത്രമാണ് പല കാര്യങ്ങളും വ്യക്തമായി പറയുവാൻ സാധിക്കുക. ഇങ്ങനെയുള്ള സംശയങ്ങൾ എപ്പോഴും നിങ്ങളെ ചികിത്സിക്കുന്ന ഡോക്ടറുടെ അടുത്ത് ചോദിക്കുക.

  • @britr7531
    @britr7531 4 месяца назад +1

    Doctor number തരുമോ appoinment എടുക്കാൻ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  4 месяца назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @Drgopikrishnan
    @Drgopikrishnan Год назад +1

    👍

  • @pushpavenugopal4145
    @pushpavenugopal4145 9 месяцев назад +1

    Thank you sir

  • @vipinsneha2265
    @vipinsneha2265 8 месяцев назад

    Cheyubo kiy vedhanikille dr

  • @daisytom7435
    @daisytom7435 Год назад +1

  • @cristyboy3205
    @cristyboy3205 10 месяцев назад +2

    ഡോക്ടറിന്റെ ഫോൺ നമ്പർ ഒന്നു തരുമോ plizz...🙏🏻🙏🏻🙏🏻 എനിക്ക് കൈക് കുറച്ചു പ്രശനം ഉണ്ട്

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  10 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @farhanabeevi5590
    @farhanabeevi5590 10 месяцев назад +1

    Dr കാണിച്ചു
    Dr പറഞ്ഞു സെറ്റ് ആയിട്ടുണ്ട്. ചെറുതായിതെറ്റി ആണ് സെറ്റ് ആയത് പറഞ്ഞു. റെഡി ആകും പറഞ്ഞു. നല്ല വേദന ഉണ്ട്

  • @jithinvargese4205
    @jithinvargese4205 Год назад +1

    🥰🥰🥰

  • @kannanmuthuvila3395
    @kannanmuthuvila3395 Год назад +1

    Dr ബുക്കിങ് നമ്പർ അയക്കാമോ

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  Год назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

    • @kannanmuthuvila3395
      @kannanmuthuvila3395 Год назад

      Dr tvm നിന്നും വരാൻ ആണ് എവിടെ ആണ് ദൂരം കുറവ്

    • @kannanmuthuvila3395
      @kannanmuthuvila3395 Год назад

      സാറിനെ കണ്ടിട്ടേ ഇനി എന്തും ഉള്ളു ട്രെയിൻ കയറി dr

    • @rahulp9591
      @rahulp9591 8 месяцев назад

      സർ, കൈ ആംഗിൾ ഇതുപോലെ പൊട്ടി ഇരിക്കുകയാണ് 11 week ആയി ഇപ്പോൾ പക്ഷെ ഇപ്പോഴും എല്ല് റെഡി ആയിട്ടില്ല. ഇനി എന്താണ് ഞാൻ ചെയ്യേണ്ടത്

  • @MusicKl1912
    @MusicKl1912 18 дней назад

    Kayi odinju video kand erikuna njan😅

  • @anitha-rp9tf
    @anitha-rp9tf 8 месяцев назад

    Dr എന്നാണ് നാട്ടിൽ വരുന്നത്,,,എനിക് dr ne കാണാൻ വേണ്ടി ആണ്

  • @josethomas3742
    @josethomas3742 Год назад +1

    👌👌👌👌🙏🏻

  • @Aseer-ho6xs
    @Aseer-ho6xs 8 месяцев назад

    Hi oru samshayam und

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  8 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @marinamariya9457
    @marinamariya9457 11 месяцев назад +1

    Sir how to contact u

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  11 месяцев назад +1

      ബുക്കിംഗ് നമ്പർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ

  • @supriyat6360
    @supriyat6360 9 месяцев назад +1

    Sir please number number

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  9 месяцев назад

      ബുക്കിംഗ് നമ്പർ
      04842491000 ഡോൺ ബോസ്കോ ഹോസ്പിറ്റൽ നോർത്ത് പറവൂർ
      7558986000 മാള ബിലീവേഴ്സ് NCH മെഡിസിറ്റി

  • @linsoncheruparambil5512
    @linsoncheruparambil5512 6 месяцев назад +1

    Dr.. Pls contact number

    • @dr.vinilsorthotips6141
      @dr.vinilsorthotips6141  6 месяцев назад

      ബുക്കിംഗ് നമ്പർ
      7558986000 മാള,ബിലീവേഴ്സ് NCH മെഡിസിറ്റി മാള.

  • @ebinmathew2167
    @ebinmathew2167 Год назад +1

    👍

  • @SeenathT-nw1cg
    @SeenathT-nw1cg Год назад +1

    👍🏻👍🏻👍🏻👍🏻👍🏻

  • @RoshinsMultiTips
    @RoshinsMultiTips 7 месяцев назад +1

    ❤❤❤❤